പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ ഭവനത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് ദുബായ് കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി സമാഹരിച്ച 2,10,000 കൈമാറി. പ്രസിഡന്റ് യു.കെ ഫാറൂഖ് കുഞ്ഞിമംഗലം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും നിർമ്മാണ കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.കെ.പി. സകരിയയ്ക്ക് തുകയുടെ ചെക്ക് കൈമാറി. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.വി ഇബ്രാഹിം, നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ എം. അബ്ദുള്ള, കെ.എം.സി.സി നേതാക്കളായ അഷ്റഫ്, അബ്ദുൽ ഗഫൂർ ചെറുകുന്ന്, ജാബിർ പട്ടുവം, പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ ഷാഹുൽ ഹമീദ്, എം. അബൂബക്കർ കുഞ്ഞിമംഗലം, അബ്ദുൽ ഖാദർ പുതിയങ്ങാടി, സൈഫുദ്ധീൻ പട്ടുവം, അനസ് പട്ടുവം, ഹനീഫ പട്ടുവം തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |