പാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃപ്പങ്ങോട്ടൂർ മണ്ഡലം വാർഷിക സമ്മേളനം കെ.പി.സി.സി ട്രഷറർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. തൃപ്പങ്ങോട്ടൂർ മണ്ഡലം പ്രസിഡന്റ് വി.പി കുമാരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി, നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുധാകരൻ, സജീവൻ ഇടവന, വി. വിപിൻ, മുനീറ സുഹൈർ, സി.എൻ പവിത്രൻ, ടി. സായന്ത്, അനിൽ കുമാർ, എ.പി മഹേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്തു. കെ.പി വിശ്വനാഥൻ അദ്ധ്യക്ഷനായി. ഭാരവാഹികൾ: പി. പുരുഷോത്തമൻ (പ്രസിഡന്റ്), എൻ.കെ അശോകൻ (സെക്രട്ടറി), കെ.പി വിശ്വനാഥൻ (ട്രഷറർ). മെഡിസെപ്പ് പൊളിച്ചെഴുതണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |