SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

പുതിയ വോട്ടർമാരെ ലക്ഷ്യമിട്ട് കാമ്പസ് ടു ബൂത്ത് ഡ്രൈവ്

vate
'കാമ്പസ് ടു ബൂത്ത്' ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർവഹിച്ചപ്പോൾ

കണ്ണൂർ: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'കാമ്പസ് ടു ബൂത്ത്' ഡ്രൈവിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർവഹിച്ചു.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ നിർണായകമായ ചുവടുവെപ്പാണ് ക്യാമ്പയിനിലൂടെ നടത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശവും ഉത്തരവാദിത്തവും വിനിയോഗിക്കാൻ ക്യാമ്പസുകളിലെ യുവതലമുറയെ പ്രാപ്തരാക്കാൻ ക്യാമ്പയിൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2027ന്റെ ഭാഗമായി യുവജനങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കോളേജ്, ഹയർ സെക്കൻഡറി സ്‌കൂൾ തലങ്ങളിൽ നടക്കുന്ന പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് ഒരാഴ്ച നീണ്ടുനിൽക്കും.

നിലവിൽ 17 വയസ്സ് പൂർത്തിയായവർക്കും 2027 ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാം. അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ഡെപ്യൂട്ടി കളക്ടർ പി.എൻ പുരഷോത്തമൻ, കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജ് പ്രിൻസിപ്പൽ സി.പി സന്തോഷ്, ഇ.എൽ.സി കോർഡിനേറ്റർ വി.പി ശ്രീകല, തഹസിൽദാർ കെ. നിസാർ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വിവിധ കോളേജുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്യാമ്പസ് ടു ബൂത്ത് ഡ്രൈവ് സംഘടിപ്പിച്ചു. കാമ്പയിൻ നവംബർ ഏഴ് വരെ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL