ഇരിട്ടി: കെ.എൻ.എം തലശ്ശേരി കോംപ്ലക്സ് തല മദ്റസ സർഗ മേളയിൽ 521 പോയിന്റുമായി ഇരിട്ടി സലഫി മദ്റസ ചാമ്പ്യന്മാരായി. 429 പോയിന്റുമായി ഇസ്‌ലാഹിയ മദ്റസ കൈതേരി രണ്ടാം സ്ഥാനവും 372 പോയിന്റുമായി മട്ടന്നൂർ സലഫി മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം മൂരിയാട് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ കൈതേരി അദ്ധ്യക്ഷതവഹിച്ചു. കെ.എൻ.എം കൈതേരി യൂണിറ്റ് പ്രസിഡന്റ് ബഷീർ, സെക്രട്ടറി അബൂബക്കർ, അക്ബർ, കെ.വി മുഹമ്മദ്, ജില്ലാ മദ്റസ കോ ഓർഡിനേറ്റർ അൻസാർ ഉളിയിൽ, ജനറൽ കൺവീനർ അബൂ നന്മണ്ട, ബാസിൽ കൈതേരി സംസാരിച്ചു. ഗഫൂർ ഉളിക്കൽ, അബ്ദുള്ള കുട്ടി ഇരിട്ടി നേതൃത്വം നൽകി. ശിഹാബ് കൈതേരി വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |