കണ്ണൂർ: തെരുവുനായകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ രൂപീകിരിച്ച സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റികൾ നിർജ്ജീവം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും അത് വെറും വിരലിലെണ്ണാവുന്ന തദ്ദേശസ്ഥാപനങ്ങിൽ മാത്രം. നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായകൾ കൂട്ടത്തോടെ അലയുന്ന കാഴ്ച കാണാം.
തെരുവ് നായ്ക്കൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക എന്നതാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. തെരുവു നായ്ക്കളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നോഡൽ ഓഫീസർമാരെ നിയമിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പരാതികൾക്കും വിവരങ്ങൾക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു പ്രത്യേക ഫോൺ നമ്പറുമുണ്ടായിരിക്കും. വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾക്കായി പ്രത്യേക ഫീഡിംഗ് പോയിന്റുകളും സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണം, ആരോഗ്യം, ആഭ്യന്തര വകുപ്പുകൾ എന്നിവയുടെ ഏകോപിത നടപടികളും പൊതുജന പങ്കാളിത്തം ഉറപ്പാക്കേണ്ടതും കമ്മിറ്റിയാണ്. എന്നാൽ തദ്ദേശസ്ഥാനങ്ങളിലൊന്നും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ല. തെരുവുനായകൾക്കുള്ള ഷെൽട്ടർ നിർമ്മിക്കാൻ പോലും തദ്ദേശസ്ഥാപനങ്ങൾക്കാകുന്നില്ല.
കമ്മിറ്റി ഇങ്ങനെ
തദ്ദേശ സ്വയംഭരണ സ്ഥാപന ചെയർപേഴ്സൺ തലവനായും സെക്രട്ടറി കൺവീനറായുമുള്ള തെരുവ് നായ മാനേജ്‌മെന്റ് കമ്മിറ്റിയിൽ, അതത് വാർഡ് കൗൺസിലർ, വെറ്ററിനറി ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ, എ.ബി.സി സെന്റർ പ്രോജക്ട്-ഇൻ-ചാർജ് ഓഫീസർ, മൃഗക്ഷേമ ബോർഡിന്റെ പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിൽ ഉൾപ്പെടുന്നത്.
കമ്മിറ്റി മേൽനോട്ടം വഹിക്കുന്നത്
1. മൃഗങ്ങളുടെ ജനന നിയന്ത്രണ (എ.ബി.സി) വുമായി ബന്ധപ്പെട്ട നടപടികൾക്കായുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുകയും ഈ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും.
2.ഭ്രാന്തൻ, ഭേദമാക്കാനാവാത്ത അസുഖമുള്ളതും അപകടകാരിയുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനെക്കുറിച്ച് സംസ്ഥാനതല കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കുക.
3.തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, പൊതുജനാരോഗ്യ പരിസ്ഥിതി ഓഫീസർ, എൽ.എസ്.ജി.ഡി നിയമ ഓഫീസർ, മൃഗക്ഷേമ ബോർഡിന്റെ പ്രതിനിധി എന്നിവർ ഉൾപ്പെടും.
തെരുവുനായ നിയന്ത്രണവും പരിപാലനവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി മീഡിയ ഹാൻഡ് ബുക്ക് തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |