SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പേരാവൂരിൽ ഭവനരഹിതർക്കായി സർവ്വേ

unnathi

പേരാവൂർ: അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഭവനരഹിതരായ ആളുകളെ കണ്ടെത്തുന്നതിനുള്ള പേരാവൂർ ബ്ലോക്ക് തല സർവ്വേ പ്രവർത്തനം ആരംഭിച്ചു. സർവ്വേ നടപടിക്രമങ്ങളുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം മണത്തണ കുണ്ടേൻക്കാവ് ഉന്നതിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് നിർവഹിച്ചു , വാർഡ് മെമ്പർ ഷീബ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.തോമസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സി മിഥുൻ ,രാജൻ കാരായി, എം.എമിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ പ്രമോട്ടർമാർ ,ഉന്നത നിവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പട്ടികവർഗ്ഗ വകുപ്പും ഉന്നതികളുടെ ചുമതലയുള്ള പ്രമോട്ടർമാരുമാണ് സർവ്വേ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL