SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പിലിക്കോട് തെരു ശ്രീ സോമേശ്വരി ക്ഷേത്രം കളിയാട്ടം

moovalamkuzhi-chamundi

പിലിക്കോട്:പിലിക്കോട് തെരു ശ്രീ സോമേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവം 9,10 തീയ്യതികളിൽ നടക്കും. ഒൻപതിന് വൈകുന്നേരം അഞ്ചരക്ക് പിലിക്കോട് വിനോദ് മാരാറുടെ ശിക്ഷണത്തിൽ മുപ്പത്തഞ്ചോളം കലാകാരൻമാരുടെ ചെണ്ടമേളം അരങ്ങേറ്റം. തുടർന്ന് രാത്രി ഏഴരക്ക് തെയ്യം തിടങ്ങൽ, കുളിച്ചു തോറ്റം, പടവീരൻ ദൈവത്തിന്റെ വെള്ളാട്ടം. രാത്രി എട്ടരക്ക് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം. തുടർന്ന് മാതുരി ഭജൻസ് എറണാകുളം ഒരുക്കുന്ന ഭക്തി ഗാനസുധ. നവംബർ 10ന് രാവിലെ മുതൽ പടവീരൻ,വിഷ്ണുമൂർത്തി,ചൂളിയാർ ഭഗവതി എന്നീ തെയ്യക്കോലങ്ങൾ. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം. ഉച്ചയ്ക്ക് രണ്ടരക്ക് പ്രധാന ആരാധന മൂർത്തിയായ ശ്രീ മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ തിരുപ്പുറപ്പാട്.വൈകുന്നേരം 4ന് ഗുളികൻ ദൈവം. രാത്രി എട്ടരക്ക് വിളക്കുരിയോടെ മാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, THEYYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL