SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

കാൽനട പ്രചരണ ജാഥയ്ക്ക് സ്വീകരണം

esa

കൊട്ടിയൂർ: ഇ.എസ്.എ വിഷയത്തിൽ യു.ഡി.എഫ്‌ സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടി കൊട്ടിയൂർ ജനകീയ ആക്‌ഷൻ കമ്മിറ്റി സംഘടിപ്പിച്ച കാൽനടപ്രചാരണ ജാഥക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാൽച്ചുരം പുതിയങ്ങാടിയിൽ ജാഥ സി പി.എം ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരള കേൺഗ്രസ് എം നേതാവ് ജോസ് കൊച്ചുതറ അദ്ധ്യക്ഷത വഹിച്ചു. ജാഥാലീഡർ അഡ്വ.ബിനോയ് കുര്യൻ, മാനേജർ ആക്‌ഷൻ കമ്മറ്റി ചെയർമാൻ കെ.ജെ.ജോസഫ്‌, ആക്ഷൻ കമ്മിറ്റി കൺവീനർ സി.ടി.അനിഷ്,സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ :എം.രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന്‌ അമ്പായത്തോട്‌, കണ്ടപ്പുനം, പന്ന്യാമല സെന്റർ, പാമ്പറപ്പാൻ,നീണ്ടുനോക്കി, പള്ളിയറ ജംക്ഷൻ, പൊയ്യമല എന്നിവടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട്‌ അഞ്ചിന്‌ ചുങ്കക്കുന്ന്‌ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വി.ജി.പത്മനാഭൻ, കെ.പി.സുരേഷ്‌കുമാർ,ടി.വിജയൻ, പി.പ്രഹ്ലാദൻ, കെ.ടി.ജോസഫ്, പി.വി.പ്രഭാകരൻ, കെ.എ. രജീഷ്,എം.സി. ഷാജു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL