SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

ലോക ഉർദു ദിനാഘോഷം നാളെ

urdu

കാസർകോട്: ലോക ഉർദു ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനതല പരിപാടി നാളെ കാസർകോട് ഗവ. കോളേജിൽ നടക്കും. തെഹരിക്കെ ഉർദു കേരളയുടെയും,ഗവ: കോളേജ് കാസർകോട് അറബിക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജന:സെക്രട്ടറി സലാം മലയമ്മ മുഖ്യപ്രഭാഷണവും തെഹരികെ ഉർദു കേരള സംസ്ഥാന ജനറൽ സെക്രട്ടറി അസീം മണിമുണ്ട വിഷയാവതരണവും നിർവഹിക്കും. ചടങ്ങിൽ തെഹരിക്കെ ഉർദു കേരള സംസ്ഥാന പ്രസിഡന്റ് പി.കെ.സി.മുഹമ്മദ്, കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.അബ്ദുറഷീദ്, ഡോ.കെ.കെ. സൈനുൽ ആബിദ്, എസ്.സുജാത, സത്താർ അരയങ്കോട്,ഡോ. കെ.മുഹമ്മദലി, ദേവിക പണിക്കർ, എ.പി.ശ്രീകല,ഡോ. എസ്.ദിവ്യ,ഒ.കെ. ശരണ്യ,ഹാഫിസ് മുഹമ്മദ് സാഹിൽ ഖാൻ,ടി.അസീസ്, എം.പി. അബ്ദുറഹിമാൻ, നൂർ മുഹമ്മദ് പെരിങ്ങാടി,ശരീഫ് കാസർകോട് തുടങ്ങിയവർ സംബന്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, URUDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL