SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

റോഡിലെ കുരുതി കുറക്കാൻ പുത്തൻ പദ്ധതി വരുന്നു കേരള റോഡ് സുരക്ഷാമിഷൻ

ph-1-

കണ്ണൂർ : റോഡ് അപകടങ്ങളും മരണങ്ങളും കുറക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സുരക്ഷാ അതോറിറ്റിയുടേയും നേതൃത്വത്തിൽ പഞ്ചായത്ത് തലം വരെയുള്ള കേരള റോഡ് സുരക്ഷാമിഷൻ ഉടൻ ആവിഷ്കരിക്കും.വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.മൂന്ന് വർഷത്തിനുള്ളിൽ റോഡപകട മരണങ്ങൾ പകുതിയായി കുറക്കുക എന്നാണ് മിഷന്റെ പ്രധാന ലക്ഷ്യം .

ബോധവത്ക്കരണവും കർശന നിയമനടപടികളും ഒരുപോലെ പദ്ധതിയുടെ ഭാഗമാക്കും. ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി എന്നീ വകുപ്പുകളെ കൂടി സഹകരിപ്പിച്ചാകും പദ്ധതി നിർവഹണം. ബന്ധപ്പെട്ട മന്ത്രിമാർ ഉന്നതസമിതിയിൽ അംഗങ്ങളാകും.അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷയ്ക്കുമായി റോഡുകൾ മെച്ചപ്പെടുത്തും

വാഹനമോടിക്കുമ്പോൾ മദ്യപിച്ചെന്നു തെളിഞ്ഞാൽ ജാമ്യവ്യവസ്ഥ കർശനമാക്കുന്നതും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ വേണമെന്ന നിർദേശത്തിൽ ഗതാഗതവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. ആഭ്യന്തര വകുപ്പുമായും ഇക്കാര്യങ്ങൾ പരിശോധിക്കും. നിലവിൽ, മദ്യപിച്ച് വാഹനമോടിക്കുന്നതും അത് ആവർത്തിക്കുന്നതും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടത്തിൽ മരണമോ ഗുരുതര പരുക്കുകളോ ഉണ്ടാകുന്ന സാഹചര്യത്തിൽ മറ്റുവകുപ്പുകൾ കൂടി ചുമത്തുമ്പോഴാണു ജാമ്യം എളുപ്പമല്ലാതാകുന്നത്.

സുരക്ഷയുടെ പ്രധാന്യം

നാഷണൽ ഹൈവെ 66 പോലുള്ള മൾട്ടിലൈൻ ആധുനിക പാതകളുടെ വികസനത്തിന്റെ പശ്ചാത്തലത്തിൽ സേഫ് ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പുതിയ പദ്ധതി .

വിദേശ രാജ്യങ്ങളിലെ മാതൃക

സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ റോഡ് സുരക്ഷയുടെ ഭാഗമായി നടപ്പാക്കി വിജയിച്ച പദ്ധതികളാണ് ഇവിടെ മാതൃകയാക്കുന്നത്. ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഫൊർഗിവിംഗ് റോഡ് മാതൃകയിൽ ഹൈവേകൾ അപകടരഹിതമാക്കും. ദക്ഷിണകൊറിയൻ മാതൃകയിൽ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ ട്രാഫിക് കൾച്ചർ ഇൻഡക്സ് രൂപപ്പെടുത്തി റോഡ് സുരക്ഷാ സംസ്‌കാരവും മെച്ചപ്പെടുത്തും.

പദ്ധതി വിജയിപ്പിക്കാൻ വിദഗ്ധരും

പഠനങ്ങൾക്കും തുടർപ്രവർത്തനങ്ങൾക്കും ഐ.ഐ.ടി. മദ്രാസ്, നാറ്റ്പാക്, എൻ.ഐ.ടി. കാലിക്കറ്റ്, എസ്.സി.എം.എസ്., കുസാറ്റ് സേവനം തേടും

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സുരക്ഷാസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പത്ത് ലക്ഷം റോഡ് സുരക്ഷാ ഗാർഡിയൻമാർ

. മോട്ടോർവാഹന വകുപ്പ്, പൊലീസ്, എൻജിനിയറിംഗ് അദ്ധ്യാപകർ, വിദ്യാഭ്യാസവകുപ്പ് എന്നീ മേഖലകളിൽനിന്ന് വിരമിച്ചവരുൾപ്പെടെ 1000 മാസ്റ്റർ ട്രെയിനർമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL