SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

വാഹനപരിശോധനക്കിടെ യുവാവ് പുഴയിൽ ചാടി പിറകെ ചാടി പിടികൂടി പൊലീസും എക്സൈസും

prathi

എസ്.ഐയ്ക്ക് കൈയ്ക്ക് പരിക്കേറ്റു ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും വെള്ളത്തിൽ നഷ്ടപ്പെട്ടു ഉദ്യോഗസ്ഥരെ സഹായിച്ച് നാട്ടുകാരും

ഇരിട്ടി: കൂട്ടുപുഴയിൽ പൊലീസ്, എക്സൈസ് സംയുക്ത വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി പിടികൂടി. കണ്ണൂർ മർക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസാണ് (25) പിടിയിലായത്. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ കരിക്കോട്ടക്കരി എസ്.ഐ ജോസിന് കൈക്ക് പരിക്കേറ്റു. രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും വെള്ളത്തിൽ നഷ്ടപ്പെട്ടു.

ശനിയാഴ്ച രാവിലെ 11 മണിയോടെ വിരാജ്പേട്ടയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക എസ്.ആർ.ടി.സി ബസിൽ കൂട്ടുപുഴ പാലത്തിന് സമീപം എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. മറുകരയിലേക്ക് നീന്തി രക്ഷപ്പെടാനായിരുന്നു ശ്രമം.പൊലീസും നാട്ടുകാരും പിന്തുടർന്നതോടെ പുഴയുടെ മധ്യഭാഗത്തെ കല്ലിൽ കയറിയ ഈയാൾ ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന് വെള്ളത്തിലിറങ്ങി പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ പരിശ്രമത്തിനൊടുവിൽ ഇയാളെ പിടികൂടി ചെക്ക് പോസ്റ്റിൽ എത്തിക്കുകയായിരുന്നു.

കണ്ടെടുത്തത് കഞ്ചാവു പൊതി മാത്രം

ഈയാൾ പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്നും 90 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. എക്സൈസ് ചെക്പോസ്റ്റിലെത്തിച്ച് പരിശോധിച്ചെങ്കിലും കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല. കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് പുഴയിൽ വച്ച് നശിപ്പിച്ചിരിക്കാമെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ക്രിമിനൽ കേസുമുണ്ട്.

ഇരിക്കൂർ എസ്.ഐ എൻ.എ.സദാനന്ദൻ, അഡീഷണൽ എസ്.ഐമാരായ കെ.ഷാജി, സാജു പ്രതീഷ് എന്നിവരും എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘവും നടപടികൾക്ക് നേതൃത്വം നൽകി. പായം പഞ്ചായത്ത് അംഗം ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാർ രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL