SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

തെരുവുനായകൾക്കായി ഓരോ വാർഡുകളിലും ഷെൽട്ടർ ഒരുക്കാൻ കോർപറേഷൻ

dog

കണ്ണൂർ: കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും തെരുവുനായകളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ ഇന്നലെ ചേർന്ന കോർപറേഷൻ എ.ബി.സി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ഇതിന് പുറമെ വാർഡുകളിൽ ഒന്നു വീതം ഫീഡിംഗ് പോയിന്റുകളും സ്ഥാപിക്കും. പോർട്ടബിൾ എ.ബി.സി സെന്റർ സേവനത്തിനായി സ്ഥല പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

ദയാവധത്തിന് വിധേയമാക്കേണ്ടുന്ന തെരുവുനായ്ക്കളെ കണ്ടെത്തി പരിശോധനക്ക് അയക്കുന്നതിനും തീരുമാനിച്ചു. കോർപറേഷൻ പരിധിയിലെ തെരുവുനായ അക്രമണത്തിനെതിരേ നിരന്തരം പരാതികൾ ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് മേയർ പി.ഇന്ദിരയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. കാൽടെക്സ്, പഴയ ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രി പരിസരം, പ്ലാസ, തെക്കി തുടങ്ങി എല്ലായിടത്തും തെരുവുനായകൾ സ്വൈര്യവിഹാരം നടത്തുകയാണ്. നഗരപ്രദേശത്തിന് പുറത്ത് കക്കാട്, താഴെ ചൊവ്വ, ചേലോറ, ആയിക്കര തുടങ്ങിയ നിരവധി ഡിവിഷനുകളിലും തെരുവുനായ ആക്രമണം പതിവാണ്.

ഡെപ്യൂട്ടി മേയർ കെ.പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, വി.കെ മുഹമ്മദലി, സോനാ ജയറാം, കോർപറേഷൻ സെക്രട്ടറി രാഹേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.വി രാജീവൻ, പൊലീസ് വെറ്റിനറി വകുപ്പ് പ്രതിനിധികൾ, എ.ബി.സി വളണ്ടിയർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL