SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

ബാലോത്സവം ദ്വിദിന സഹവാസക്യാമ്പ്

flag
കുട്ടികൾ പങ്കെടുത്ത ഘോഷയാത്ര സാമൂഹ്യ പ്രവർത്തകൻ എം. രാഘവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കാഞ്ഞങ്ങാട്: കാലിക്കടവ് ഫ്രന്റ്സ് ക്ലബ്ബിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുമായി സഹകരിച്ച് കുട്ടികൾക്കായി ബാലോത്സവം എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി. അതിയാമ്പൂർ ബാലബോധിനി വായനശാലാ പരിസരത്ത് നിന്നും കുട്ടികൾ പങ്കെടുത്ത ഘോഷയാത്ര സാമൂഹ്യ പ്രവർത്തകൻ എം. രാഘവൻ ഫ്ലാഗ് ഓഫ് ചെയ്തു. യുവപ്രതിഭ പുരസ്കാര ജേതാവ് വി.പി പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് വി. ഗോപി അദ്ധ്യക്ഷത വഹിച്ചു. വി.ടി കാർത്ത്യായണി, എം. രമേശൻ, പി. കുഞ്ഞിക്കണ്ണൻ, വിനോദ് മേൽപ്പുറം, പി. മുരളി, എ.കെ ലൈല, എം. അജിത എന്നിവർ സംസാരിച്ചു. രതീഷ് കാലിക്കടവ് സ്വാഗതം പറഞ്ഞു. അഭിനയക്കളരി നാടക പ്രവർത്തകൻ ഒ.പി ചന്ദ്രനും വാനനിരീക്ഷണം പ്രൊഫ. എം. ഗോപാലനും കൈകാര്യം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL