SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

prathi-
പ്രതി രാജുവിനെ പാണത്തൂരിൽ നിന്നും പൊലീസ് പിടികൂടുന്നു

കാസർകോട്: രണ്ടു ബലാത്സംഗ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 1999ൽ ഒളിവിൽ പോയ പ്രതിയെ 25 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിയായ രാജു (50) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പാണത്തൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന സൂചനകളെ തുടർന്ന് എത്തിയ മലപ്പുറം, എടക്കര പൊലീസ് രാജപുരം പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്. ആറ്റിങ്ങലിൽ നിന്നു മലപ്പുറത്തെത്തി ജോലി ചെയ്‌തു വരുന്നതിനിടയിലാണ് രാജു ബലാത്സംഗ കേസുകളിൽ പ്രതിയായത്. പിന്നീട് നാടുവിട്ട ഇയാളെ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ രാജുവിന്റെ സ്ഥാനം പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലേക്ക് മാറിയെങ്കിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജു പാണത്തൂരിൽ കഴിയുന്നുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചതും അറസ്റ്റു ചെയ്തതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ARAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL