SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

തയ്യൽ തൊഴിലാളി ഏരിയാ സമ്മേളനം 

artisans
തയ്യല്‍ തൊഴിലാളി ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിനടുവത്തുര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള ആർട്ടിസാൻസ് യുണിയൻ (സി.ഐ.ടി.യു) തയ്യൽ തൊഴിലാളി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം
സംസ്ഥാന ജനറൽ സെക്രട്ടറിയും കാഡ്‌കോ ചെയർമാനുമായ നടുവത്തുർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രവി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറും ജില്ലാ പ്രസിഡന്റുമായ കെ.എൻ പ്രഭാകരൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ വിജയൻ, സെക്രട്ടറി പി.വി കൃഷ്ണൻ, എം. ഗംഗാധരൻ, പി.പി പ്രഭാകരൻ, പി. തമ്പാൻ, കെ.വി ബൽരാജ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി തമ്പായി അതിയാമ്പൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: തമ്പായി അതിയാമ്പൂർ (പ്രസിഡന്റ്), ശശിധരൻ മുറിയനാവി, സരസ്വതി ചെമ്മട്ടംവയൽ (വൈസ് പ്രസിഡന്റുമാർ), പത്മാവതി ഞാണിക്കടവ് (സെക്രട്ടറി), ഗീത ഉദയംകുന്ന്, സുനിതാ വാഴന്നോറടി (ജോയിന്റ് സെക്രട്ടറിമാർ), രവി ലക്ഷ്മി നഗർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TAILOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL