SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന് ജനപ്രതിനിധികൾ ഓല മെടഞ്ഞു

ola
പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന് കലവറക്ക് ജനപ്രതിനിധികൾ ഓലമെടയുന്നു

നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിൽ മാർച്ച്‌ 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് കന്നിക്കലവറക്കും ആചാരപ്പന്തലിനും ആവശ്യമായ ഓലകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കഴകത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ഓല മെടയൽ ക്യാമ്പ് നവ്യാനുഭവമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും പെരുങ്കളിയാട്ടം വനിതാ കമ്മിറ്റി ചെയർപേർസണുമായ മീനാക്ഷി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മറിമായം ഫെയിം പി. രാഘവൻ ചടങ്ങിൽ മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി. ഗൗരി, പി. ഭാർഗ്ഗവി കൗൺസിലർമാരായ പി. വത്സല, പി. ബിന്ദു, ടി.വി. ഷീബ, പി. ശ്രീജ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ തുടങ്ങിയവർ ഓല മെടഞ്ഞു കൊണ്ട് ക്യാമ്പിന് നേതൃത്വം നൽകി.

നഗരസഭാ കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, പി. സുഭാഷ്, കെ. നാരായണൻ പെരുങ്കളിയാട്ടം സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, ജനറൽ കൺവീനർ പി. രമേശൻ, ചീഫ് കോർഡിനേറ്റർ പി. രമേശ് കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ, പെരുങ്കളിയാട്ടം യു.എ.ഇ കമ്മിറ്റി പ്രചരണ ചെയർമാൻ രാജൻ പള്ളിയത്ത് തുടങ്ങിയവരും പങ്കെടുത്തു.

വനിതാ കമ്മിറ്റിയിലെ അംഗങ്ങളും ഓല മെടയാനും ചൂല് നിർമ്മിക്കുവാനും ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഓരോ വനിതാ കമ്മിറ്റി അംഗങ്ങളുടെ വീടുകളിലും തുടർന്ന് ഓല മടയൽ നടക്കും. പന്തൽ കമ്മറ്റി ചെയർമാൻ എ.വി കൃഷ്ണൻ സ്വാഗതവും കൺവീനർ പി.വി സുജിത്ത് കുമാർ നന്ദിയും പറഞ്ഞു. അവധി ദിവസമായതിനാൽ നിരവധി കുട്ടികളും ഈ വ്യത്യസ്ത ചടങ്ങിന് സാക്ഷികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KALIYATTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL