ഉദുമ: കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്കാരമായ വിസ്മയതീരം ഡോക്യുമെന്ററിയുടെ ടീസർ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ബേക്കൽ ബീച്ച് കാർണിവലിലാണ് ടീസറിന്റെ സിഡി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്തിന് നൽകി പ്രകാശനം ചെയ്തത്. ഡോക്യൂമെന്ററി നിർമ്മാതാവും സംവിധായകനുമായ മൂസ പാലക്കുന്ന്, കാർണ്ണിവൽ ചെയർമാനും ക്യൂ.എച്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.കെ അബ്‌ദുൽ ലത്തീഫ്, ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ എന്നിവർ സംസാരിച്ചു. ജില്ലയിലെ കടലോരക്കാഴ്ചകൾക്കൊപ്പം ചരിത്ര പ്രാധാന്യമുള്ള കോട്ടകളും കൊട്ടാരങ്ങളും ദേവാലയങ്ങളും ഗ്രാമീണ കാർഷിക ഉത്സവങ്ങളും ആചാരോത്സവങ്ങളും ഗ്രാമീണ കലകളും ഉൾക്കൊള്ളിച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. ബേക്കൽ ബ്ലൂ മൂൺ ക്രിയേഷന്റെ ബാനറിൽ നിർമ്മിച്ച ഡോക്യുമെന്ററി ജനുവരി രണ്ടാം വാരം റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |