SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

തെരുവുനായ അഴിഞ്ഞാടി: 5 പേർക്ക് പരിക്ക്,​ വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു

patti
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ.

കാഞ്ഞങ്ങാട്: തെരുവുനായ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. വീട്ടമ്മയുടെ മുഖം കടിച്ച് പറിച്ചു. നായക്ക് പേ ഉണ്ടോ എന്ന ഭീതിയിൽ നാട്ടുകാർ.

ഇന്നലെ രാവിലെ ജില്ല ആശുപത്രിക്ക് സമീപം തോയമ്മൽ ഭാഗത്താണ് തെരുവുനായ ആക്രമണമുണ്ടായത്. തോയമ്മൽ കവ്വായി രവി (54), പുതുവൈ സ്വദേശി ചന്ദ്രിക (53), ജില്ല ആശുപത്രിക്ക് സമീപത്തെ അനിത (55), ആലയിലെ വസന്തൻ, മുൻ പഞ്ചായത്ത് മെമ്പർ ഇന്ദിര എന്നിവർക്കാണ് കടിയേറ്റത്. ചന്ദ്രികയുടെ മുഖമാണ് നായ കടിച്ചു പറിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് നായ ആക്രമണമുണ്ടായത്. പലർക്കും മുഖത്തും കാലിനും കൈകൾക്കുമുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ആലയിലെ കേളുവിന്റെ പറമ്പിൽ കെട്ടിയ പശുകുട്ടിയെയും നായ കടിച്ചു. അക്രമകാരിയായ നായയെ പിന്നീട് തല്ലിക്കൊന്നു. പരുക്കേറ്റവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ഒരേ പോലെ ഭീഷണിയാകുകയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും ഭീതിയിലാണ്.

പുറത്തിറങ്ങാനാകാതെ...

അക്രമകാരികളായ തെരുവ് പട്ടികൾ മൂലം പുറത്തിറങ്ങാൻ കഴിയാതിരിക്കുകയാണ് പ്രദേശവാസികൾ. തോയമ്മൽ, കാഞ്ഞങ്ങാട് സൗത്ത്, പുതുവൈ, ആലയി ഭാഗത്ത് നാട്ടുകാർ ഭീതിയിലാണ്. രാവിലെ കതക് തുറക്കുമ്പോൾ ഉമ്മറത്ത് തെരുവ് നായ് കൂട്ടത്തെയാവും കാണുക. പകൽ മുഴുവനും രാത്രി വൈകിയും റോഡരികിലും വീടുകളുടെ പരിസരങ്ങളിലും അലയുന്ന നായക്കൂട്ടങ്ങളുടെ ഭീഷണി മൂലം കുട്ടികളെ വീടുകളിൽ നിന്നും പുറത്തിറക്കാൻ ഭയക്കുകയാണ്. നായകൾ അക്രമവാസന കാട്ടുന്നതാണ് ഭീതി പരത്തുന്നത്. പുതിയകോട്ട ഭാഗത്തും കാഞ്ഞങ്ങാട് ടൗണിലെ വിവിധ ഭാഗങ്ങളിൽ പട്ടി ശല്യം രൂക്ഷമാണ്. കോടോം - ബേളൂർ പഞ്ചായത്തിൽ അമ്പലത്തറ, മൂന്നാം മൈൽ, ഇരിയ, അട്ടേങ്ങാനം, തട്ടുമ്മൽ, ഒടയംചാൽ, ചുള്ളിക്കര ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.

കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പട്ടിശല്യം രൂക്ഷമാണ്. പരാതി നൽകിയിട്ടും തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ല.

നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL