തൃക്കരിപ്പൂർ: കുടുംബശ്രീ ജില്ലാ മിഷൻ, കാസർകോട് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്, ചന്തേര ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഫോർ കൗൺസിലിംഗ് പ്രവർത്തനം ആരംഭിച്ചു. സ്റ്റേഷനിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യാതിഥി ആയി. ചന്തേര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി. ഹരിദാസ്, എസ്. മനു, സി.എം സൗദ, പി. ശാന്ത സംസാരിച്ചു. സബ് ഇൻസ്പെക്ടർ കെ.പി സതീഷ് സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പി.പി ഷിബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |