SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

അഹ്‌മദ് അശ്‌റഫ് മൗലവി അനുസ്മരണം

ahammed-ashraf-anusamranm
അഹ്‌മദ് അശ്‌റഫ് മൗലവി അനുസ്മരണം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ചിത്താരി അഹ്മദ് അശ്റഫ് മൗലവി അനുസ്മരണം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ പാറക്കളായി ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ് കൗസർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. ഹസനുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത്, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, റശീദ് സഖാഫി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂർ, ശിഹാബ് പാണത്തൂർ, അബ്ദുൽ ഹമീദ് മൗലവി, ശിഹാബുദ്ദീൻ അഹ്സനി, മഹമൂദ് അംജദി, അബ്ദുറഹ്മാൻ ഇർഫാനി, റിയാസ് ബദവി ഇഖ്ബാൽ നഗർ, പാറപ്പള്ളി ജമാഅത്ത് സെക്രട്ടറി കെ.എം അബ്ദുറഹ്മാൻ, എ. ഉമ്മർ, മാട്ടുമ്മൽ ഹസൻ ഹാജി, മാഹിൻ ചിത്താരി, അബ്ദുലത്തീഫ് ചിത്താരി എന്നിവർ പ്രസംഗിച്ചു. വി.സി അബ്ദുല്ലാഹി സഅദി സ്വാഗതവും സുബൈർ പടന്നക്കാട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL