പെരിയ: എൻ.സി.സി. 32 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ നവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയ ക്യാമ്പ് സമാപിച്ചു. 600 കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻചാർജ് പ്രൊഫ. വിൻസന്റ് മാത്യു സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി. ക്യാമ്പ് കമാൻഡന്റ് കേണൽ സി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നവോദയ സ്‌കൂൾ പ്രിൻസിപ്പൽ സി.കെ ശശീന്ദ്രൻ, കേണൽ ദാമോദരൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ടി.വി അനുരാജ്, ക്യാമ്പ് അഡ്ജുറ്റന്റ് ക്യാപ്റ്റൻ ഡോക്ടർ നന്ദകുമാർ കോറോത്ത്, കെ.എം വിജയകൃഷ്ണൻ, ഡോക്ടർ പൂർണിമ, വി കൃഷ്ണൻ, സുബേദാർ മേജർ ഡി.വി.എസ് റാവു എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സംവാദം, പ്രശ്‌നോത്തരി, സംഗീതനൃത്തകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിദഗ്ദ്ധർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |