SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ക്ഷയരോഗമുക്ത പഞ്ചായത്ത്

kshayam
ക്ഷയരോഗമുക്ത ബോധവത്കരണ പരിപാടിയുടെ തൃക്കരിപ്പൂർ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിക്കുന്നു

തൃക്കരിപ്പൂർ: ക്ഷയരോഗ മുക്ത പഞ്ചായത്ത് ലക്ഷ്യം വച്ച് നടത്തുന്ന നിക്ഷയ് ഷിവിർ 100 ദിന ബോധവത്കരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കരിപ്പൂർ പഞ്ചായത്ത് ടൗൺ ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു. ഉടുംബുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഹദ് ബിൻ ഉസ്മാൻ വിഷയാവതരണം നടത്തി. എസ്.ടി.എസ് സുബീന പരിശീലനം നൽകി . ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ വൊളണ്ടിയർമാർ പങ്കെടുത്തു. എസ്.ടി.എസ് ട്രെയിനി നിധീഷ് ലാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി. ലിയാക്കത്തലി സ്വാഗതവും പി.എച്ച്.എൻ രത്നമ്മ നന്ദിയും പറഞ്ഞു. 100 ദിന കർമ്മ പരിപാടികൾ തയ്യാറാക്കി രോഗ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL