ചെറുവത്തൂർ: ഐ.എൻ.ടി.യു.സി ചെറുവത്തൂർ മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര, കേരള സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസനിപ്പിക്കുക, തൊഴിലുറപ്പ് തെഴിലാളികളുടെ ദിവസ വേതനം 700 രൂപയാക്കുക, ചെറുവത്തൂർ ഹൈവെ മേൽപാലം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ചെറുവത്തൂർ മണ്ഡലം പ്രസിഡന്റ് വി.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. ചിത്രാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ, സംസ്ഥാന ഭാരവാഹികളായ കെ.വി സുധാകരൻ, സി.വി ഭാവനൻ, കെ.എം ശ്രീധരൻ, ടി.വി കുഞ്ഞിരാമൻ, കെ. ബാലകൃഷ്ണൻ, വി.കെ കുഞ്ഞിരാമൻ, എൻ.സി രാജു, കെ. സുരേഷ് കുമാർ, മീരാ സുകുമാരൻ, ഇ.ടി രവി, ജയപ്രകാശ് മയ്യിച്ച, വി. നാരായണൻ, മലപ്പിൽ സുകുമാരൻ സംസാരിച്ചു. കെ. ഗൗരി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |