കാഞ്ഞങ്ങാട്: പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി രോഗീ പരിചരണ പ്രവർത്തനങ്ങളും ഗൃഹസന്ദർശനവും കിറ്റ് വിതരണവും നടത്തി നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി. നഗരസഭയിലെ എട്ടാം വാർഡിൽ എഴുത്തുകാരിയും സിനിമാ താരവുമായ സി.പി ശുഭ ഉദ്ഘാടനം ചെയ്തു. ആശാവർക്കർ കെ. ബീനയെ നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ലത ആദരിച്ചു. പാലിയേറ്റീവ് പ്രവർത്തകനും നന്മമരം കാഞ്ഞങ്ങാട് ഭാരവാഹിയുമായ ഗോകുലാനന്ദൻ മോനാച്ച അദ്ധ്യക്ഷനായി. തെരുവിലെ അശരണരായ ആളുകൾക്ക് ദിവസവും ഉച്ചയ്ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു വരുന്ന നന്മമരം കാഞ്ഞങ്ങാട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. ദിനേശൻ എക്സ്പ്ലസ്, ഷിബു നോർത്ത് കോട്ടച്ചേരി, രാജൻ വി. ബാലൂർ, വിനു വേലാശ്വരം, കെ. അഞ്ജലി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |