കാസർകോട്: കെ.പി.എസ്.ടി.എ സംസ്ഥാനത്തുടനീളം നടത്തുന്ന മാതൃകാ പരീക്ഷയുടെ കാസർകോട് റവന്യൂ ജില്ലാ തല ഉദ്ഘാടനം മഡോണ എ.യു.പി സ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാർഡ് നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കൾക്ക് രക്ഷിതാക്കൾ നൽകേണ്ട മാനസിക പിന്തുണയും സഹായവും എപ്രകാരമായിരിക്കണമെന്നും പോസിറ്റീവ് പേരന്റിംഗിലൂടെ പഠനാന്തരീക്ഷം എങ്ങനെ മെച്ചപ്പെടുത്താമെന്നും എം.കെ ചന്ദ്രശേഖരൻ നായർ ക്ലാസെടുത്തു. റവന്യൂ ജില്ലാ സെക്രട്ടറി പി.ടി. ബെന്നി മുഖ്യഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് എ. ജയദേവൻ അദ്ധ്യക്ഷനായിരുന്നു. അശോകൻ കോടോത്ത്, രമ്യ രവീന്ദ്രൻ, കെ. സന്ധ്യ ഡിസൂസ, ഫാത്തിമത്ത് താഹിറ ബങ്കര, ജയശീല, സുനിത മരിയ ഡിസൂസ എന്നിവർ നേതൃത്വം നൽകി. സെന്റർ ചീഫ് രജനി കെ. ജോസഫ് സ്വാഗതവും ജില്ലാ കൾചറൽ ഫോറം കൺവീനർ വിജയൻ ശങ്കരംപാടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |