കാഞ്ഞങ്ങാട്: സംസ്കൃതി പുല്ലൂരിന്റെയും ചെസ്സ് അസോസിയേഷൻ കാസർകോടിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തർ സംസ്ഥാന ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസും ചെസ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഉത്തംദാസ് ആദ്യകരു നീക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രത്നാകരൻ മധുരംപാടി അദ്ധ്യക്ഷനായി. ചെസ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി അയ്യപ്പൻ, സംസ്കൃതി സെക്രട്ടറി എ.ടി ശശി, ട്രഷറർ ഉണ്ണിക്കൃഷ്ണൻ വണ്ണാർവയൽ സംസാരിച്ചു. ജില്ലയിലെ മുതിർന്ന ചെസ് കളിക്കാരനും പരിശീലകനുമായ പി. ശ്രീരാമൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പൊതുവിഭാഗം അണ്ടർ 17, അണ്ടർ 12 വിഭാഗങ്ങളിലായി 186 പേർ മത്സരിക്കാനെത്തി. കർണാടകയിൽ നിന്നും മത്സരാത്ഥികളുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |