SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

ടീം അംഗങ്ങളെ അനുമോദിച്ചു

aadaram
ദേശീയ ഗെയിംസിൽ ഫുട്ബാൾ ജേതാക്കളായ കേരള ടീമിൽ അംഗങ്ങളായിരുന്നവരെ ആദരിച്ചപ്പോൾ

തൃക്കരിപ്പൂർ: ദേശീയ ഗെയിംസിൽ ഫുട്ബാൾ ജേതാക്കളായ കേരള ടീമിൽ അംഗങ്ങളായിരുന്ന യു. ജ്യോതിഷ്, ആദിൽ എന്നിവർക്ക്‌ തൃക്കരിപ്പൂരിലെ സൺഡേ ഫുട്ബാൾ കൂട്ടായ്മ സ്നേഹോപഹാരം നൽകി. തൃക്കരിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഴയതലമുറയും പുതിയ തലമുറയും മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ്‌ ട്രോഫി, സംസ്ഥാന താരങ്ങളുമടങ്ങുന്ന കളിക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് താരങ്ങളെ ആദരിച്ചത്. മുൻ ഇന്ത്യൻ താരങ്ങളായ എം. സുരേഷ്, മുഹമ്മദ്‌ റാഫി, റഷീദ് കരോളം എന്നിവർ താരങ്ങൾക്ക് ഉപഹാരം കൈമാറി. ചടങ്ങിൽ സി. സത്താർ, നാരായണൻ, ദാസൻ മെട്ടമ്മൽ, റഷീദ് വളപട്ടണം, വി.പി.പി ഷഫീഖ്, സജിത്ത് എടാട്ടുമ്മൽ, സലീം എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ എം. മനു സ്വാഗതവും വരുൺഗോപി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL