SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

ഗുണാത്മക പഥസഞ്ചലനം

pathasanjalanm
ആര്‍എസ്എസിന്റെ ഗുണാത്മക പഥസഞ്ചലനം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ശതഭേരി 2025ന്റെ ഭാഗമായി പുതിയകോട്ട അളറായി ഗ്രൗണ്ടിൽ നടന്ന ഗുണാത്മക പഥസഞ്ചലനത്തിൽ ആർ.എസ്.എസ് വിഭാഗ് വ്യവസ്ഥ പ്രമുഖ് പി. സജീവൻ മുഖ്യ പ്രഭാഷണം നടത്തി. വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ പ്രവർത്തകർ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് സജീവൻ ആഹ്വാനം ചെയ്തു. കഥകളി നാട്യ കേസരി കേശവ കുണ്ടലായർ അദ്ധ്യക്ഷനായി. രാംനഗർ റോഡിൽ ആരംഭിച്ച പഥസഞ്ചലനത്തിൽ തിരഞ്ഞെടുത്ത സ്വയംസേവകരാണ് പങ്കെടുത്തത്. ജില്ലാ സംഘചാലക് കെ. ദാമോദരൻ ആർക്കിടെക്ട്, സഹസംഘചാലക് പി. ഉണ്ണികൃഷ്ണൻ, വിഭാഗ് പ്രൗഡ പ്രമുഖ് വിനോദ്, വിഭാഗ് കാര്യവാഹ് ലോഗേഷ്, വിഭാഗ് പ്രചാരക് എൻ.പി സുമേഷ്, ജില്ലാ കാര്യവാഹ് പി. ബാബു അഞ്ചാം വയൽ, വിഭാഗ് സഹ ശാരീരിക് ശിഷ്യൻ പ്രമുഖ് കെ. സനൽ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സഹകാര്യവാഹ് പി. ബാബു പുല്ലൂർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL