കാഞ്ഞങ്ങാട്: സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, പുല്ലൂർ പെരിയ പഞ്ചായത്തംഗം, ചുമട്ടുതൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, ഫാം വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ച ജനകീയനും ക്ലബ്ബ് ഭരണസമിതി അംഗവുമായ ടി.വി കരിയന്റെ നിര്യാണത്തിൽ സി.പി.എം പുല്ലൂർ ബ്രാഞ്ച്, എ.കെ.ജി സ്മാരക ക്ലബ്ബ്, ഗ്രന്ഥാലയം എന്നിവർ ചേർന്ന് അനുസ്മരണ യോഗവും ഫോട്ടോ അനാച്ഛാദനവും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം. പൊക്ലൻ ഫോട്ടോ അനാച്ഛാദനംചെയ്തു. വി. നാരായണൻ, കെ. സിജു, എം. അരുൺകുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.വി നാരായണൻ സ്വാഗതവും കെ.വി രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |