കാഞ്ഞങ്ങാട്: എസ്.വൈ.എസ് സോൺ ബദർ അനുസ്മരണ സംഗമം അലാമിപ്പള്ളിയിൽ സോൺ ദഅ്‌വ പ്രസിഡന്റ് ഇബ്രാഹീം സഖാഫി കൊളവയലിന്റെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി വി.സി അബ്ദുല്ലാഹി സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, യൂസുഫ് മദനി ചെറുവത്തൂർ, അബ്ദുൽ ഹമീദ് മൗലവി, അബ്ദുസത്താർ പഴയകടപ്പുറം, ബശീർ മങ്കയം, മടിക്കൈ അബ്ദുല്ല ഹാജി, അശ്റഫ് സഖാഫി തലേക്കുന്ന്, ശിഹാബ് പാണത്തൂർ, അബ്ദുല്ല ഹിമമി, ഉമർ സഖാഫി പാണത്തൂർ, സുബൈർ പടന്നക്കാട്, അശ്റഫ് സുഹ്‌രി, മശ്ഹൂദ് ഫാളിലി, നൗഷാദ് ചുള്ളിക്കര, മഹമൂദ് അംജദി പുഞ്ചാവി, മജീദ് ഞാണിക്കടവ്, റഊഫ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. അബ്ദുല്ല മൗലവി ക്ലായിക്കോട് സ്വാഗതവും നിസാം മഹമൂദി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |