SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

വയോജന സംഗമം 'വേരുകൾ '

j
MLA uthgadanam cheyyunnu

പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വയോജനസംഗമം വേരുകൾ പാണത്തൂരിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് വനശ്രീ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികൾ നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനവും വയോജനങ്ങളെ ആദരിക്കലും ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. പത്മകുമാരി, ലത അരവിന്ദൻ, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, അരുൺ രംഗത്തുമല, മഞ്ജുഷ, പ്രീതി, സൗമ്യ മോൾ, ബിജു, ഹരിദാസ്, ജെയിംസ്, സജിനി മോൾ, രാധാ സുകുമാരൻ, വിൻസെന്റ്, ചന്ദ്രമതിയമ്മ, രഘുനാഥ്, ജോർജ് വർഗീസ് സംസാരിച്ചു. എം. വിജയകുമാർ സ്വാഗതവും വി. ലത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VAYOJANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL