SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

ചെറുവത്തൂരിൽ തലമുറ സംഗമം

cv-
ചെറുവത്തൂർ പഞ്ചായത്ത്‌ തലമുറ സംഗമത്തിൽ പങ്കെടുത്തവർ പ്രസിഡന്റ് സി. വി പ്രമീളയുടെ കൂടെ

ചെറുവത്തൂർ: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ മോഡൽ സി.ഡി.എസ് സംഘടിപ്പിച്ച തലമുറ സംഗമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.വി രാഘവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പദ്മിനി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ഗിരീശൻ, പഞ്ചായത്ത്‌ മെമ്പർമാർ, പഞ്ചായത്ത്‌ സെക്രട്ടറി, സി.ഡി.എസ് മെമ്പർമാർ, വയോജനങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വയോജനം 'ഇന്ന് ഇന്നലെ നാളെ' എന്ന വിഷയത്തിൽ ഷൈബിയും വയോജന ക്ഷേമത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ഗിരീശനും ക്ലാസ്സെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ വയോജനങ്ങളെയും ഉപഹാരം നൽകി ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL