കാഞ്ഞങ്ങാട്: മരക്കാപ്പ് ഗവൺമെന്റ് ഫിഷറീസ് ഹൈസ്‌കൂളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദ് കുഞ്ഞി, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സതീശൻ, പി.ടി.എ പ്രസിഡന്റ് അനിൽ പള്ളിക്കണ്ടം, എസ്.എം.സി ചെയർമാർ പ്രദീപൻ, മദർ പി.ടി.എ പ്രസിഡന്റ് വിനീത, കൗൺസിലർമാരായ വി.വി ശോഭ, രവീന്ദ്രൻ, വിനയരാജ്, ഹോസ്ദുർഗ്ഗ് ജനമൈത്രി ഓഫീസർ പ്രദീപൻ കോതോളി, പ്രോഗ്രാം കോ ഓഡിനേറ്റർമാരായ മഹമൂദ് കോട്ടായി, ശരത്ത് മരക്കാപ്പ്, മരക്കാപ്പ് മൂകാംബിക ദേവി ക്ഷേത്ര സെക്രട്ടറി സുരേഷ്, മരക്കാപ്പ് ദണ്ഡൻ ദേവസ്ഥാന സെക്രട്ടറി രതീഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |