നീലേശ്വരം: ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപ അനുവദിക്കുക, പി.എഫ്, പെൻഷൻ, ഗ്രാറ്റ്വിറ്റി നൽകുക, ഇൻഷുറൻസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ആൻഡ് ഫെസിലിറ്റേറ്റർ ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ആശാ വർക്കേഴ്സ് യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഉഷ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. ഉണ്ണി നായർ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.വി പ്രീത, നിഷ കരിന്തളം എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി നിഷ രാജീവൻ സ്വാഗതവും ഏരിയാ ട്രഷറർ പി.വി ഗീത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |