SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

ലാപ്ടോപ്പും, സ്കോളർഷിപ്പും വിതരണം ചെയ്തു

uduma-
പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും, ഫര്‍ണീച്ചറുകളും സ്‌കോളര്‍ഷിപ്പുകളും ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി വിതരണം ചെയ്യുന്നു

ഉദുമ: 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉദുമ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും ഫർണിച്ചറുകളും സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ 10 കുട്ടികൾക്ക് ലാപ്‌ടോപ്പും 8 പേർക്ക് ഫർണിച്ചറുകളും 20,000 രൂപ വീതം 10 കുട്ടികൾക്ക് സ്‌കോളർഷിപ്പുമാണ് വിതരണം ചെയ്തത്. പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പി. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. ബീവി, സൈനബ അബൂബക്കർ, അംഗങ്ങളായ ശകുന്തള ഭാസ്‌കരൻ, ബിന്ദു സുധൻ, നിർമ്മല അശോകൻ, ബഷീർ പാക്യര, വിനയകുമാർ, നബീസ പാക്യര സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ചന്ദ്രൻ നാലാംവാതുക്കൽ സ്വാഗതവും പ്രമോട്ടർ ബവിത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, UDUMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL