SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

വിഷരഹിത പച്ചക്കറി വിളവെടുപ്പ്

kalingoth
പനയാൽ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിനുള്ള അന്നദാനത്തിനായി വിഷരഹിത പച്ചക്കറി വിളവെടുപ്പ്

പാലക്കുന്ന്: പാലക്കുന്ന് കഴകം കളിങ്ങോം പ്രാദേശിക പരിധിയിൽപ്പെടുന്ന പനയാൽ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിനുള്ള അന്നദാനത്തിനായി വിഷരഹിത വെള്ളരിയുടെയും കുമ്പളങ്ങയുടെയും വിളവെടുപ്പ് നടന്നു. പനയാൽ വയലിൽ പള്ളിക്കര കൃഷി ഓഫീസർ പി.വി ജലേശൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. വിജയൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി. നാരായണൻ, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വൈസ് പ്രസിഡന്റുമാരായ കെ.വി അപ്പു, കൃഷ്ണൻ ചട്ടഞ്ചാൽ, വർക്കിംഗ് ചെയർമാൻ പി.കെ. രാജേന്ദ്രനാഥ്‌, ശശി കുണ്ടുവളപ്പിൽ, മേലത്ത് ബാലകൃഷ്ണൻ നായർ, കെട്ടിന്നുള്ളിൽ രാഘവൻ നായർ, യു.എ.ഇ കമ്മിറ്റി ട്രഷറർ മുരളി പുതൃകോടി, ജയരാജ് പൂളങ്കര, ചന്ദ്രൻ കളിങ്ങോത്ത്, കൃപേഷ് കോട്ടപ്പാറ പ്രസംഗിച്ചു. 15ന് കലവറ നിറയ്ക്കും. 16,17 തീയ്യതികളിലാണ് തെയ്യംകെട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VEGITABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL