കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ഹോസ്ദുർഗ്ഗ് ജി.എൽ.പി.എസ് പേരോൽ ഓട്ടിസം സെന്ററിന്റെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു. നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ ടി.പി ലത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ബി.ആർ.സി ബി.പി.സി കെ.വി രാജേഷ് അദ്ധ്യക്ഷനായി. സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരായ സി. രേഷ്മ, ടി. രാഹുൽ, ദിവ്യ മേരി, സജീഷ് എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ്ഗ് ബി.ആർ,സി ട്രെയിനർ സനിൽകുമാർ സ്വാഗതവും സ്‌പെഷ്യൽ എഡ്യുക്കേറ്റർ സൗമ്യ നന്ദിയും പറഞ്ഞു. തുടർന്ന് സ്‌പെഷ്യൽ എഡ്യുക്കേറ്റർ എം സുമ, ശ്യാംമോഹൻ, ബിഹേവിയർ തെറാപ്പിസ്റ്റ് എ. അനഘ എന്നിവർ ബോധവത്കരണക്ലാസ്സ് നയിച്ചു. പ്രവീൺ പൂങ്ങോട്, കെ. രാഹുൽ, യു.വി സജീഷ്, കെ. ഉണ്ണികൃഷ്ണൻ എന്നിവർ ഗാനം ആലപിച്ചു. ഗായകൻ പ്രസാദ് കുഞ്ഞിമംഗലം മുഖ്യാതിഥിയായി. കുട്ടികൾ, രക്ഷിതാക്കൾ, ബി.ആർ.സി യിലെ അദ്ധ്യാപകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |