SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

കൈകൊട്ടിക്കളി മത്സരം ജോളി അടോട്ട് ജേതാക്കൾ

kaikotti
കൈകൊട്ടിക്കളി മത്സരം ഡോ. ധന്യ കീപ്പേരി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: രതീഷ് സൗഹൃദ കൂട്ടായ്മയുടെ 6-ാമത് സ്നേഹ സംഗമത്തിന്റെ ഭാഗമായി ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തി. മേലാങ്കോട് എ.സി കണ്ണൻ നായർ സ്മാരക ഗവൺമെന്റ് സ്കൂൾ മൈതാനിയിൽ ഡോ. ധന്യ കീപ്പേരി ഉദ്ഘാടനം ചെയ്തു. എം. രാഘവൻ അദ്ധ്യക്ഷനായി. കലാഭവൻ നന്ദന സമ്മാനവിതരണം നടത്തി. കൗൺസിലർ പി.വി വിദ്യാലത, എം. പുഷ്പലത, ബാബു കോട്ടപ്പാറ, ഹെഡ്മാസ്റ്റർ വി. നാരായണൻ, രതീഷ് കാവിലമ്മ, രതീഷ് പരവനടുക്കം, രതീഷ് കാശി, ബിന്ദു രതീഷ്, രതീഷ് ആവണി, രതീഷ് എന്നിവർ സംസാരിച്ചു. രതീഷ് കാലിക്കടവ് സ്വാഗതവും രതീഷ് വാഴക്കോട്ട് നന്ദിയും പറഞ്ഞു മത്സരത്തിൽ ജോളി യൂത്ത് സെന്റർ അടോട്ട് ഒന്നാം സ്ഥാനവും യംഗ് ഇന്ത്യൻ വലിയ പൊയിൽ രണ്ടാം സ്ഥാനവും ശ്രീ പാർവതി തൃക്കരിപ്പൂർ മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, MATSARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL