SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

കൊടക്കാട് സ്കൂളിൽ സ്റ്റേജ് ഉദ്ഘാടനം

school
കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനം സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പൽ എൻ ശംഭു നമ്പൂതിരി നിർവ്വഹിക്കുന്നു

കൊടക്കാട്: സുവർണ്ണ ജൂബിലി നിറവിലുള്ള കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനം റിട്ടയേർഡ് പ്രിൻസിപ്പൽ എൻ ശംഭു നമ്പൂതിരി നിർവ്വഹിച്ചു. ടി. കാഞ്ചന, എൻ. ജ്യോതി ബാലകൃഷ്ണൻ, ഇ. സവിത എന്നീ അദ്ധ്യാപികമാരാണ് സ്റ്റേജ് നവീകരണത്തിന്റെ ചിലവ് വഹിച്ചത്. ആർട്ടിസ്റ്റ് കെ. പത്മനാഭൻ വെള്ളച്ചാൽ, നവീകരിച്ച സ്റ്റേജിലെ മനോഹരമായ ചിത്രം വരച്ച രതീഷ് റിയൽ ചെറുവപ്പാടി, ഡ്രോയിംഗ് മാസ്റ്റർ വി. യദുനാഥ് എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജർ പി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.എം അജിത്, മാനേജ്മെന്റ് പ്രതിനിധി രാമചന്ദ്രൻ അടിയോടി, മദർ പി.ടി.എ പ്രസിഡന്റ്‌ മഞ്ജു വിജയൻ, മുൻ പി.ടി.എ പ്രസിഡന്റ്‌ പി.വി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് ടി. കാഞ്ചന സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL