SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.08 AM IST

റിഥം @ 2k26

ritham
റിഥം @ 2k26 നാടക പ്രവർത്തകൻ രവി ഏഴോം ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ 73ാം വാർഷികാഘോഷം - റിഥം @ 2k26 നാടക പ്രവർത്തകൻ രവി ഏഴോം ഉദ്ഘാടനം ചെയ്തു. സർഗ്ഗ സായാഹ്നം, കിലുക്കാംപെട്ടി, കലാസന്ധ്യ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. വിഷ്ണു നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. ഓടപ്പഴം പുരസ്കാര ജേതാവ് നാടൻപാട്ട് കലാകാരൻ രവി വാണിയംപാറയെ അനുമോദിച്ചു. കെ.വി സുനിൽകുമാർ, എ. പ്രകാശൻ, കെ.വി അമൃത, പി. കൃഷ്ണൻ, കെ.വി സുകുമാരൻ, അർജുൻ ചന്ദ്രൻ, കെ.പി കുമാരൻ, നിതീഷ് കുമാർ, മണിക്കുട്ടി ബാബു, കെ. ശ്രീകാന്ത്, വി. സനൂപ്, ടി. മനുഷ്, പി. ഗിരീഷ് കുമാർ, പി. ഗോപി, കെ. ഉമാദേവി, കെ. ആദിദേവ് പ്രസംഗിച്ചു. ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും എൻ. ശോഭന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL