SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

സ്‌കൂൾ വാർഷികവും യാത്രയയപ്പും

school
മുച്ചിലോട്ട് സ്‌കൂൾ വാർഷികവും യാത്രയയപ്പും എ.ഇ.ഒ സുരേന്ദ്രൻ മിലിയാട്ട് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ജി.എൽ.പി സ്കൂൾ 98-ാം വാർഷികവും വിരമിക്കുന്ന പ്രധാന അധ്യാപിക കെ.എം പ്രീതയ്ക്കുള്ള യാത്രയയപ്പും എ.ഇ.ഒ സുരേന്ദ്രൻ മിലിയാട്ട് ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. മുഹമ്മദ് പവാസ് അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി രാമചന്ദ്രൻ മാവുങ്കാൽ മുഖ്യാതിഥിയായി. വൈദേഹി വിനോദ് വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ ആദിത്യ രാജേഷിനെ ആദരിച്ചു. രാജീവൻ മണലിൽ, വിദ്യാരാജേഷ്, വി. നാരായണൻ, കെ. രാകേഷ്, സ്കൂൾ വികസന സമിതി അംഗം പി.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. വിശ്വനാഥൻ സ്വാഗതവും ബിജു മണലിൽ നന്ദിയും പറഞ്ഞു. കുട്ടികളുടെ കൈയെഴുത്ത് പ്രകാശനം, വാർഷിക റിപ്പോർട്ട് അവതരണം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, സമ്മാന വിതരണം എന്നിവയും ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL