SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

മോദിയും സതീശനും മത്സരിച്ചു നുണ പറയുന്നു: വിജു കൃഷ്ണൻ

viju
വിജു കൃഷ്ണൻ

ചെറുവത്തൂർ: അധികാരം മാത്രം ലക്ഷ്യമിട്ട്‌ നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനും മത്സരിച്ച്‌ നുണ പറയുകയാണെന്ന്‌ സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ വിജു കൃഷ്‌ണൻ പറഞ്ഞു. എൽ.ഡി.എഫ് പടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി എടച്ചാക്കൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തുക, അതുവഴി അഴിമതി നടത്തുക എന്നതാണിവർ ലക്ഷ്യം വയ്ക്കുന്നത്‌. അതിനായി മത്സരിച്ച്‌ നുണ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അമ്മമാരുടെ കണ്ണിൽ നോക്കി നുണപറയാൻ ഇവർക്ക്‌ യാതൊരു മടിയുമില്ല. വികസനം ചർച്ച ചെയ്യാതെ ഡീൽ എന്ന്‌ മാത്രമാണ്‌ യു.ഡി.എഫ്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തൃശൂരിൽ വിജയിപ്പിച്ചത്‌ കോൺഗ്രസിന്റെ വോട്ടുകളാണ്‌. തിരുവനന്തപുരം കോർപറേഷനിലെ 21 വാർഡുകളിൽ ബി.ജെ.പിക്ക്‌ ജയിക്കാൻ സാധിച്ചത്‌ കോൺഗ്രസ്‌ ബി.ജെ.പിയുമായി നടത്തിയ ഡീലിന്റെ ഭാഗമായാണ്‌. കേരളത്തിലെ വികസനത്തിന്റെ പത്ത്‌ വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ നൽകിയ വാഗ്‌ദാനമൊന്നും പാലിക്കാതെ പതിനൊന്ന്‌ വർഷമായി കേന്ദ്രം ഭരിക്കുകയാണ്‌ ബി.ജെ.പിയെന്നും വിജു കൃഷ്ണൻ പറഞ്ഞു.

എം.പി ബിജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം രവീന്ദ്രൻ മാണിയാട്ട്, പി. ജനാർദനൻ, പി.പി മുഹമ്മദ് റാഫി, പി.സി സുബൈദ, എം.കെ.സി അബ്ദുൾ റഹിമാൻ, എം.വി കോമൻ നമ്പ്യാർ, പി.പി നാരായണൻ, വി.കെ ഹനീഫാ ഹാജി എന്നിവർ സംസാരിച്ചു. ടി.പി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL