SignIn
Kerala Kaumudi Online
Sunday, 26 July 2026 5.24 AM IST

ആറാട്ട് മഹോത്സവത്തിന് കലവറ നിറച്ചു

lavara
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി നടന്ന കലവറ നിറയ്ക്കൽ ചടങ്ങ്.

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ 13 മുതൽ 18 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര മാതൃസമിതിയുടെയും കുണ്ടിൽ ഫ്രണ്ട്‌സ് തെക്കേക്കരയുടെയും നേതൃത്വത്തിൽ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന കലവറ ഘോഷയാത്രയിൽ നിരവധി വിശ്വാസികൾ സംബന്ധിച്ചു. തുടർന്ന് പത്മാവതി വിശാലാക്ഷനും സംഘവും സംഗീതാർച്ചന അവതരിപ്പിച്ചു. 14ന് ചൊവ്വാഴ്ച രാവിലെ 11.05ന് ആറാട്ട് മഹോത്സവത്തിന് കൊടിയേറും. 15ന് ബുധനാഴ്ച രാവിലെ 3.50ന് വിഷുക്കണി. 16ന് വ്യാഴാഴ്ച നടുവിളക്ക് നിറമാല ഉത്സവം. 17ന് വെളിയാഴ്ച പള്ളിവേട്ട. 18 ശനിയാഴ്ച ആറാട്ട്. ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് ഉദുമ ആറാട്ട് മഹോത്സവം നടക്കുന്നത്. ഉത്സവ ദിവസങ്ങളിൽ വിഷു ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AARATTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL