SignIn
Kerala Kaumudi Online
Monday, 27 July 2026 12.49 PM IST

പുനഃപ്രതിഷ്ഠയ്ക്ക് ജമാഅത്ത് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു

jamath
ജമാഅത്ത് ഭാരവാഹികളെ മടിയൻ കൂലോം ക്ഷേത്ര മഹോത്സവ കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കുന്നു.

കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശ മഹോത്സവം നടക്കുന്നതിനോടനുബന്ധിച്ച് അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ഭക്ഷ്യധാന്യങ്ങൾ മടിയൻ കൂലോം ക്ഷേത്ര പാലക ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി. ക്ഷേത്രസന്നിധിയിലെത്തിയ ഭാരവാഹികളെ മടിയൻ കൂലോം ക്ഷേത്ര മഹോത്സവ കമ്മിറ്റി ഭാരവാഹികൾ വരവേറ്റു. വി. കമ്മാരൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, ജനറൽ സെക്രട്ടറി അഷ്റഫ് ഹന്ന, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, മാദ്ധ്യമ പ്രവർത്തകൻ ടി മുഹമ്മദ് അസ്ലം, പി.എം ഫാറൂഖ്, പി.എം ഫൈസൽ, കെ. കുഞ്ഞുമൊയ്‌തീൻ, സി.എച്ച് അസൈനാർ, കെ.കെ ഫസൽറഹ്മാൻ, സി.എച്ച് സുലൈമാൻ ഹാജി, ഷബീർ ഹസൻ എന്നിവരും മഹോത്സവ സമിതി ഭാരവാഹികളും സംബന്ധിച്ചു. ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ വി.എം ജയദേവൻ സ്വാഗതവും തമ്പാൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, JAMAATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL