SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

വിദ്വാൻ പി. കേളുനായർ അനുസ്മരണം

anusmara
വിദ്വാൻ പി. കേളുനായർ അനുസ്മരണം ഡോ. കെ.വി. മണികണ്ഠദാസ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജനാധിപത്യബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കുന്നതിന് വിദ്വാൻ പി. കേളു നായരുടെ ചരിത്രം പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. കെ.വി. മണികണ്ഠദാസ് അഭിപ്രായപ്പെട്ടു. വിദ്വാൻ പിയുടെ തൊണ്ണൂറ്റിയാറാം ചരമദിനത്തിൽ വിദ്വാൻ പി. സ്മാരക ട്രസ്റ്റ്, അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടത്തിയ സ്മരിപ്പിൻ ഭാരതീയരേ അനുസ്മരണയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നൂറ്റാണ്ടിനു മുമ്പ് നിലനിന്നിരുന്ന സാമൂഹ്യതിന്മകൾ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കുന്ന കാലത്ത് വിദ്വാൻ പി. അനിവാര്യനായി മാറുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ കക്കാണത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി ശുഭ വിദ്വാൻ പിയുടെ കവിതകൾ ആലപിച്ചു. പി.പത്മാവതി, അനിൽ മുതിരക്കൽ, ടി. രാജേഷ് കുമാർ, വായനശാല പ്രസിഡന്റ് കെ വി. നാരായണൻ സംസാരിച്ചു. പി.വി ജയരാജ് സ്വാഗതവും ഗോവിന്ദരാജ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL