SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ആശ്വാസമായി തണ്ണീർ പന്തൽ

thanner
ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്യുന്നു

ഹോസ്ദുർഗ്: വേനൽക്കാലത്തെ കൊടും ചൂടിൽ ദാഹശമനം നൽകുന്നതിനായി ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ഹംസ പുതിയകോട്ട അദ്ധ്യക്ഷത വഹിച്ചു. കടുത്ത ചൂടിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ആരംഭിച്ച തണ്ണീർ പന്തൽ വലിയ ആശ്വാസമായി. ചൂടുകാലം തീരുന്നതുവരെ തണ്ണീർ പന്തൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ എൻ.കെ രത്നാകരൻ, ടി. കുഞ്ഞികൃഷ്ണൻ, വി.വി മോഹനൻ, കെ. ഭാസ്കരൻ, അബ്ദുൾ ഗഫൂർ, അബ്ദുൾ കരീം, പി. സരോജ, കെ. സുബൈദ, അസീന, ബാങ്ക് സെക്രട്ടറി കെ. അനിത, അസിസ്റ്റന്റ് സെക്രട്ടറി ഗീത, കെ. ചിത്ര എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, VENAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL