SignIn
Kerala Kaumudi Online
Thursday, 25 June 2026 3.00 AM IST

പി. അഭിനിക്ക് അനുമോദനം

abhini
പി. അഭിനിക്ക് പ്രൊഫ. പി. രഘുനാഥ് ഉപഹാരം നൽകുന്നു

കാഞ്ഞങ്ങാട്. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേശീയ വടംവലി താരം പി. അഭിനിയെ അനുമോദിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രൊഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് മുഖ്യാതിഥിയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീൺ മാത്യു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം അനിൽ ബങ്കളം, വടംവലി അസോസിയേഷൻ നിയുക്ത ജില്ലാ പ്രസിഡന്റ് എം. രാഘവൻ, കണ്ണൂർ സർവകലാശാല വടംവലി ടീം കോച്ച് ബാബു കോട്ടപ്പാറ, എം. സുനിൽ നോർത്ത് കോട്ടച്ചേരി, ഷിജിത്ത് മുക്കൂട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി സജിത്ത് അതിയാമ്പൂർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL