SignIn
Kerala Kaumudi Online
Saturday, 27 June 2026 11.40 PM IST

സ്നേഹ വീട് സ്നേഹസംഗമം

sneha
സ്നേഹ സംഗമം സാമൂഹ്യ പ്രവർത്തകൻ എം. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലത്തറ: സ്നേഹവീടിന്റെ ആഭിമുഖ്യത്തിൽ “സ്നേഹ സംഗമം” എന്ന പേരിൽ വെൽവിഷേഴ്സ് മീറ്റ് നടത്തി. സാമൂഹ്യ പ്രവർത്തകൻ എം. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ടി.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. എഴുത്തിന് ലഭിച്ച അവാർഡ് അദ്ദേഹം സ്നേഹവീടിന് കൈമാറി. സ്നേഹവീട്ടിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വി. മാധവൻനായർ, റാംജി, ഹരി എം. മോഹനൻ, കെ.പി കൃഷ്ണൻ, കെ.വി ജാനകി, റഹ്‌മാൻ അമ്പലത്തറ, മനോജ് ഒഴിഞ്ഞവളപ്പ്, എം.വി ജമീല എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു. ഡൗൺ സിൻഡ്രോം ദിനവുമായി ബന്ധപ്പെട്ട് ബോവിക്കാനത്ത് നടന്ന കായിക മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സ്നേഹോപഹാരം ശ്രീകണ്ഠൻ നായർ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SNEHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL