SignIn
Kerala Kaumudi Online
Saturday, 30 May 2026 7.48 PM IST

ബാലചന്ദ്രൻ നീലേശ്വരം അവാർഡ് ദാനം നാളെ

നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം പ്രസ് ഫോറവും കുടുംബവും ഏർപ്പെടുത്തിയ ബാലചന്ദ്രൻ സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി ചെറുവത്തൂർ ലേഖകൻ ടി രാജന്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫ. കെ.പി ജയരാജൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി. രാജൻ, കാർഷിക വിദഗ്ധൻ രവീന്ദ്രൻ കൊടക്കാട് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.

നാളെ നാളെരാവിലെ 11 മണിക്ക് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ, ബാലചന്ദ്രൻ നീലേശ്വരം, കെ.ടി.എൻ രമേശൻ, സി.കെ.കെ മാണിയൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് നിയുക്ത കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ അവാർഡ് സമ്മാനിക്കും.

രാഘവൻ ചോനമഠം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷത വഹിക്കും. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി മുഹമ്മദ് റാഫി മുഖ്യാതിഥിയാകും. കാസർകോട് പ്രസ് ക്ലബ്ബ് സെക്രട്ടറി ഷിജു കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോയ് മാത്യു, ബാലചന്ദ്രൻ നീലേശ്വരം അനുസ്മരണവും പ്രൊഫ. കെ.പി ജയരാജൻ സി.കെ.കെ മാണിയൂർ അനുസ്മരണവും രാജ്മോഹൻ നീലേശ്വരം കെ.ടി.എൻ രമേശൻ അനുസ്മരണവും നടത്തും. വിവധ മാധ്യമ അവാർഡുകൾ നേടിയ മലയാള മനോരമ നീലേശ്വരം ലേഖകൻ സന്ദീപ് ചന്ദ്രൻ, മാതൃഭൂമി നീലേശ്വരം ലേഖിക ശ്വേതാ മേലത്ത്,ജന്മദേശം ലേഖകൻ വാസു കരിന്തളം എന്നിവരെ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL