SignIn
Kerala Kaumudi Online
Friday, 05 June 2026 5.36 AM IST

യുവകർഷകനെ ആദരിച്ചു

adarav
യുവ കർഷകൻ എം.വി അനീഷ് കുമാറിനെ ആദരിക്കുന്നു

തൃക്കരിപ്പൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ "ജൈവോത്സവം 2026" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രഥമ അദ്ധ്യാപകനുമായ ആനന്ദൻ പേക്കടം ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച കാർഷിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ യുവ കർഷകൻ എം.വി അനീഷ് കുമാറിനെ ആദരിച്ചു. രാമകൃഷ്ണൻ, സദാനന്ദൻ, തങ്കപ്പൻ, രാജൻ, ചിത്ര, ടി.ടി തമ്പായി എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അംഗങ്ങളും നാട്ടുകാരും വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. ഹൈബ്രിഡ് മുരിങ്ങ തൈകളും നെല്ലി തൈകളും വിതരണം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയൻ സന്ദന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, ADARAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL